ഹരിത വിപ്ളവത്തിന്റെ അവസാന തുള്ളിക്ക്
കാവലിരിക്കുന്ന സോദരാ,
നിന്റെ തോക്കിന്‍ കുഴലുകള്‍ക്ക് വിപ്ളവങ്ങളന്ന്യം!!?
ഇനിയെങ്കിലും നീ തിരിച്ചറിയുക;
നീയും, നിന്റെ നീരുറവകളും വെറും പണയപ്പണ്ടങ്ങളെന്ന്.
നിന്റെ കുരുതിത്തറകളും വ്രതവഴിപാടുകളും വ്യര്‍ത്ഥമെന്ന്.
ചതിച്ചൂത് തിരിച്ചറിയാതെ രാജ്യവും,
ഉരിഞ്ഞെടുത്ത ചേലത്തുമ്പില്‍ അഭിമാനവും,
ചതിക്കുഴികളില്‍ ധാര്‍മികതയും നഷ്ടപ്പെടുത്തിയവര്‍
നിന്റെ ദാഹം തീര്‍ക്കുന്നതെങ്ങനെ?
അവരുടെ കുരുക്ഷേത്രഭൂമിയില്‍,
സോദരാ, നിന്റെ തോക്കിന്‍ കുഴലുകള്‍ക്ക്
വിപ്ളവമന്ന്യം തന്നെയോ??
വിപ്ളവമന്ന്യം തന്നെയോ??
നിന്റെ ശരികളില്‍ വിപ്ളവം നിറയട്ടെ.
അതിര്‍ത്തികള്‍ ഗ്രാമങ്ങളിലേക്കു ചുരുങ്ങട്ടെ.
പതിയെ വീടുകളിലെക്കും പിന്നെ അവനവനിലേക്കും.
നിന്റെ നീരുറവകളെ നീ കാത്തുകൊള്‍ക.
അന്യന്റെ ദാഹം കാണാതിരിക്കുക.
തോക്കിന്‍ കുഴലുകള്‍ക്കു തീര്‍ക്കാന്‍
ദാഹങ്ങള്‍ ബാക്കിവെക്കരുത്.
ദാഹങ്ങള്‍ ബാക്കിവെക്കരുത്.
ഇതു,
അമൃതേത്താല്‍ തളര്‍ന്നവരുടെ തലമുറ.
നിന്റെ നിലവിളിയും,
നിണ്റ്റെ കുഞ്ഞിണ്റ്റെ പട്ടിണിയുമവര്‍ കാണില്ല.
നിണ്റ്റെ കുഞ്ഞിണ്റ്റെ പട്ടിണിയുമവര്‍ കാണില്ല.
നിന്റെ മണ്ണില്‍ പ്രതീക്ഷകളായ് പെയ്തിറങ്ങില്ല.
വരണ്ടുണങ്ങിയ നിന്റെ കണ്ണുകളില്‍ പോലും ഉറവ തേടുമവര്‍.
അതിനു നിന്റെ ആത്മാവിനെ പണയപ്പെടുത്തും.
പങ്കുകച്ചവടത്തിന്റെ കണക്കെടുപ്പിനായ്
അസുരരാജാക്കന്‍മാര്‍
കുപ്പിവെള്ളങ്ങള്‍ക്കു ചുറ്റും കാത്തിരിപ്പുണ്ട്.
കുപ്പിവെള്ളങ്ങള്‍ക്കു ചുറ്റും കാത്തിരിപ്പുണ്ട്.
ഏറെ വൈകും മുന്‍പേ,
അവരെന്നെ കാണും മുന്‍പേ,
ഞാന്‍ തിരികെ നടക്കട്ടെ
എനിക്കെന്റെ കണ്ണുനീരെങ്കിലും കാത്തു വെക്കണം.
കടം തരിക. ഒരു തോക്കെനിക്കും.
ഷഹീര്‍.കെ.കെ.യു.