കാഴ്ചക്കപ്പുറത്തെ
നിഴല്‍ക്കൂട്ടങ്ങളിലെവിടൊക്കയോ
അവര്‍ പതിയിരിക്കുന്നുണ്ട്..
നിഴല്‍ക്കൂട്ടങ്ങളിലെവിടൊക്കയോ
അവര്‍ പതിയിരിക്കുന്നുണ്ട്..
നഷ്ടസ്വപ്നങ്ങള്‍...
എന്റെ സന്തത സഹചാരികള്‍.
എന്റെ സന്തത സഹചാരികള്‍.
ജീവിതം മുന്നില്‍ തെളിച്ചിട്ട
വേനല്‍ വഴികളില്‍
വേനല്‍ വഴികളില്‍
എന്റെ കൈപിടിച്ചു
നടത്തം പഠിപ്പിച്ചവര്‍,
നടത്തം പഠിപ്പിച്ചവര്‍,
മഴച്ചാലോരങ്ങളില്‍
എന്നോടൊപ്പം കളിവഞ്ചി തുഴഞ്ഞവര്‍,
എന്നോടൊപ്പം കളിവഞ്ചി തുഴഞ്ഞവര്‍,
കണ്ണീരില്‍ പോലും
മഴവില്ല് വിടര്‍ത്തി രസിക്കാന്‍ പഠിപ്പിച്ചവര്‍,
മഴവില്ല് വിടര്‍ത്തി രസിക്കാന്‍ പഠിപ്പിച്ചവര്‍,
നഷ്ടസ്വപ്നങ്ങള്‍...
എന്റെ സന്തത സഹചാരികള്‍.
എന്റെ സന്തത സഹചാരികള്‍.
മുലപ്പാലിന് വേണ്ടി ഒഴുക്കിയ കണ്ണുനീരിനെ
അമ്മയുടെ പട്ടട കൊണ്ടു തുടച്ചു തന്നവര്‍,
വിശന്നുപൊരിഞ്ഞ വയറിലേക്കാറ്റിയ വിഷത്തുള്ളികളെ
വിശന്നുപൊരിഞ്ഞ വയറിലേക്കാറ്റിയ വിഷത്തുള്ളികളെ
തൊണ്ടക്കുഴിയില്‍ വെച്ചു തന്നെ പുറന്തള്ളാന്‍
കരുക്കള്‍ നീക്കിയവര്‍,
കരുക്കള്‍ നീക്കിയവര്‍,
ഗണിച്ചെടുത്ത് നിരത്തിയ ജന്‍മസത്യങ്ങളില്‍
ഒരു പൊള്ളലായ് രമിച്ചവര്‍,
ഒരു പൊള്ളലായ് രമിച്ചവര്‍,
പിടിവിട്ടു ചിതറിയ കളിപ്പാട്ടച്ചില്ലില്‍
കിടന്നെന്നെനോക്കി ചിരിച്ചവര്‍,
കിടന്നെന്നെനോക്കി ചിരിച്ചവര്‍,
പാപച്ചിതയിലെന്റെ കര്‍മഫലങ്ങള്‍
എരിഞ്ഞു തീരും മുന്‍പേ
എരിഞ്ഞു തീരും മുന്‍പേ
നെഞ്ചെല്ലിന്‍ കഷണങ്ങള്‍ക്കായ് പരതിയവര്‍,
നഷ്ടസ്വപ്നങ്ങള്‍...
എന്റെ സന്തത സഹചാരികള്‍.
എന്റെ സന്തത സഹചാരികള്‍.
ഒരു പനിനീര്‍പൂവിനായ്
മുറിപ്പെട്ട വിരല്‍തുമ്പില്‍ നിന്നും
പ്രണയത്തിന്റെ അവസാന തുള്ളി രക്തവും
ഊറ്റിയെടുത്തവര്‍,
ഊറ്റിയെടുത്തവര്‍,
കരിവളക്കയ്യാല്‍ കരിമഷിയിട്ടു കറുപ്പിച്ച കണ്ണുകള്‍ക്ക്
എന്റെ മെയ് കറുപ്പ് അപ്രിയമായപ്പോള്‍
ആര്‍ത്തട്ടഹസിച്ചവര്‍,
ആര്‍ത്തട്ടഹസിച്ചവര്‍,
എന്റെ ശലഭച്ചിറകില്‍
ബാധ്യതകളുടെ ഏറ്റക്കുറച്ചിലുകള്‍ കൊണ്ട്
ബാധ്യതകളുടെ ഏറ്റക്കുറച്ചിലുകള്‍ കൊണ്ട്
ഒരായിരം വ്യര്‍ത്ഥ കൊളാഷുകള്‍ തീര്‍ക്കാന്‍
പതിയിരിക്കുന്നവര്‍..
പതിയിരിക്കുന്നവര്‍..
മടുത്തു മരവിച്ച മൌനത്തിണ്റ്റെ കടക്കല്‍
പതിയിരുന്നൊരം വെക്കുന്നവര്‍..
പതിയിരുന്നൊരം വെക്കുന്നവര്‍..
നഷ്ടസ്വപ്നങ്ങള്‍...
എന്റെ സന്തത സഹചാരികള്‍.
എന്റെ സന്തത സഹചാരികള്‍.
ഇല്ല,
അവര്‍ക്കും മുന്നേ പറക്കും ഞാന്‍..
എരിഞ്ഞു തീരാറായ
എന്റെയീ ശലഭച്ചിറകുകള്‍ വീശി,
എന്റെയീ ശലഭച്ചിറകുകള്‍ വീശി,
ഒരു ഫീനിക്സ് പക്ഷിയെപ്പോലെ
എന്നൊന്നും ഞാന്‍ പറയില്ല..
എന്നൊന്നും ഞാന്‍ പറയില്ല..
പക്ഷെ എന്റെ മോക്ഷം ഞാന്‍ തന്നെ നേടിയെടുക്കും
നഷ്ടങ്ങളുടെ ഈ പേമാരിയിലെ
അവസാന തുള്ളിയെങ്കിലും
മണ്ണിലലിഞ്ഞില്ലാതാവും മുന്‍പേ...
അവസാന തുള്ളിയെങ്കിലും
മണ്ണിലലിഞ്ഞില്ലാതാവും മുന്‍പേ...
അതെനിക്കുറപ്പാണ്... !!!
ഷഹീര്‍.കെ.കെ. യു
0 comments:
Post a Comment