എന്റെ ചോദ്യം
അതു നീ കേട്ടില്ലെന്നു നടിക്കുക.
ഉത്തരമില്ലാത്തയാ
ചോദ്യമെങ്കിലും
എന്റേതായവശേഷിക്കട്ടെ.
ചില ചോദ്യങ്ങളങ്ങനെയാണ്
ഉത്തരങ്ങളേക്കാൾ
ഗാഢവും ശക്തവും,
വേദനിപ്പിക്കുന്നതുമായിരിക്കും.
എങ്കിലും
നീയാ ചോദ്യം കേട്ടിലെന്നു നടിക്കുക.
നിന്റെ വാക്കും
നിന്റെ മറുപടിയും
നിന്റെ മൌനം പോലെ
മാന്ത്രികമെങ്കിലും
നീയാ ചൊദ്യത്തിനുത്തരം
നല്കാതെ പോവുക.
നീയതിന്റെ
ഉത്തരം നല്കുന്ന നിമിഷം
നിന്നെ പോലെ ആ ചോദ്യവും
എന്റേതല്ലാതായിത്തീരും.
നഷ്ടങ്ങളിൽ നഷ്ട്ടപ്പെടാതെ
ഒരു ചോദ്യമെങ്കിലും...
ഷഹീർ.കെ.കെ.യു
2 comments:
എനിയ്ക്കറിയാം ആ ചോദ്യം
“ഒരഞ്ഞൂറു രൂപ കടം തരുമോ..?”
അതല്ലേ?
അതുമൊരു കുഴപ്പിക്കുന്ന ചൊദ്യമല്ലെ അജിത് ബായ്...?
Post a Comment