ഖബറിലെ പച്ചമണ്ണില്‍
മുലപ്പാലിണ്റ്റെ അവസാനതുള്ളിയും വിട്ടുപോരുമ്പോള്‍
നെഞ്ചില്‍ പെയ്തിറങ്ങിയത്
അനാഥത്വത്തിണ്റ്റെ ക്രൂരതാളങ്ങള്‍
വിശപ്പാര്‍ന്ന രാത്രികളില്‍
ഒരുപിടിച്ചോറന്ന്യമായ ബാല്യത്തിന്
കാലം ചിരട്ടച്ചട്ടിയില്‍ വിളമ്പി വെച്ചത്
തിരിച്ചുപോക്കില്ലാത്ത അസുരതാളങ്ങള്‍
കാരുണ്യം കടലെടുത്ത ജന്‍മം
വക്കുടഞ്ഞ സ്ളേറ്റു കഷണത്തില്‍
പെന്‍സിലിട്ടുരച്ചപ്പോള്‍ കേട്ടതെല്ലാം
അതിജീവനത്തിണ്റ്റെ പരിഹാസതാളങ്ങള്‍
ഒതുക്കമില്ലാത്തയോര്‍മകളില്‍
കിതച്ചെത്തുന്ന മുഖങ്ങളോരോന്നിലും
പാതിബോധത്തില്‍ കാതോര്‍ത്തിരുന്നത്
കടുകോളം കനിവിണ്റ്റെ ആര്‍ദ്രതാളങ്ങള്‍
ക്രുദ്ധയൌവ്വനത്തിണ്റ്റെ കല്‍പ്പടവുകളില്‍
ചിതറിയ ശിഥിലബിംബങ്ങള്‍ക്കൊപ്പം
പാഴായെന്നുറപ്പായ ജന്‍മം ബാക്കിവെച്ചത്
ആത്മഗതങ്ങളില്‍ കുരുത്ത മരണതാളങ്ങള്‍
നൊമ്പരങ്ങളില്‍ പണയപ്പെട്ട വാക്കുകളപ്പൊഴും
ജ്വരവേഗത്തില്‍ തേടിയലഞ്ഞത്
പൊടുന്നനെ മാഞ്ഞൊരു ശ്രുതിക്കൊപ്പം
ശാപശിഖരങ്ങളില്‍ വീണുടഞ്ഞ പാപതാളങ്ങള്‍.
ഷഹീര്‍.കെ.കെ.യു.
3 comments:
താളങ്ങളുടെ പെരുക്കം. നല്ല കവിത.
നല്ല കവിത.ഇഷ്ടമായി.അഭിനന്ദനങ്ങള്‍ !
ഇഷ്ടായി
Post a Comment