ഇന്നു നിന്റെയീ മൗനം എന്നെ നോക്കി പല്ലിളിക്കുന്നു.
പരിഹാസത്തോടെ...
തുരുമ്പെടുത്ത് തുടങ്ങിയിരുന്ന മനസ്സിന്റെ കോണിലെങ്ങോ
കടലെടുപ്പു കാത്തിരുന്ന കിനാവുകള്‍ക്ക്
വര്‍ണ്ണച്ചിറകുകള്‍ നല്‍കിയതു നിന്റെ വാചാലതയായിരുന്നു.
വാക്കുകള്‍ പതിയിരുന്ന മനസ്സിന്റെ ഇടവഴികളില്‍
ഒരായിരം കൊലുസുകള്‍ കിലുക്കി നടന്നതും
അതിലൊരു മുത്തു അടര്‍ത്തിയൊളിപ്പിച്ചതും
നിന്റെ വാചാലതക്കു വേണ്ടിയായിരുന്നില്ലെ?
പക്ഷെ...

മഴ...കടല്‍...കാട്...
നിന്റെ ഇഷ്‌ടങ്ങളില്‍ ഞാനെന്റെ ഇഷ്‌ടങ്ങള്‍ തേടിപ്പിടിച്ചതും
എന്റെ നിഴലിനെ പോലും
ചെത്തിമിനുക്കി കനം കുറച്ച് സുന്ദരനാക്കിയതും...,
പറിച്ചു നീട്ടിയ പൂക്കള്‍ക്ക്
മരണത്തിന്റെ ഗന്ധമില്ലെന്നു വാശിപിടിച്ചതും...,
മിടിപ്പകലുന്ന ഹൃദയത്തിന്റെ കോണുകളില്‍
മിന്നിമറയുന്ന ഒരായിരം മിന്നല്‍പ്പിണരുകള്‍ക്കിടയില്‍
നീ നീട്ടിയ ആശയുടെ ഒരു കൊച്ചു തിരിനാളം പൊലിയാതിരിക്കാന്‍
എന്റെ വേരുപോലും പിഴുതെടുത്ത് ഞാനിരുന്നതും...,
കഥയെന്തെന്നറിഞ്ഞിട്ടും....
ഒടുവില്‍ പേരുപോലും അന്യമാവുമെന്നറിഞ്ഞിട്ടും
ഈ വിഡ്ഡിവേഷം കെട്ടിയാടിയതും...,
എല്ലാം നിന്റെ വാചാലതക്കു വേണ്ടിമാത്രമായിരുന്നില്ലെ?
പക്ഷെ
ഇന്നു നിന്റെയീ മരണമൗനത്തിന്റെ കാല്‍ച്ചുവട്ടില്‍ ഞാന്‍ പിടയുന്നു...
ഇന്നു നിന്റെയീ മൗനം എന്നെ നോക്കി പല്ലിളിക്കുന്നു.!!???

---> ഷഹീര്‍.കെ.കെ.യു <<---
0 comments:
Post a Comment