ഏറുമാടച്ചോട്ടിലെ ഏകാന്തത
ഏറുപടക്കങ്ങളായി ഒടുങ്ങുമെങ്കില്‍,
വിറയാര്‍ന്ന വിരലുകള്‍
വിരഹം വിളിച്ചേകുമെങ്കില്‍,
മൃദുലേ..... സത്യം
വെറും മിഴിത്താരകളില്‍ കണ്ണും നട്ട്
നമുക്കിരിക്കാം....ഏറെനേരം.
കടലാസു പൂവിന്റെ സുഗന്ധം രസിക്കാം
അതിനെ പുണരാന്‍ വണ്ടിനെ വിളിക്കാം
കളവറിഞ്ഞു മടങ്ങാനൊരുങ്ങുന്ന
വണ്ടിനെ നോക്കി ആര്‍ത്തട്ടഹസിക്കാം
(നമ്മളും പ്രണയിക്കയാണ്...മറക്കരുത്)
മിഴിനീരില്‍ മഴവില്ല് വിരിയിച്ചെടുക്കാം,
പുഞ്ചിരികളില്‍ പൂവിന്നായുസ്സ് നല്‍കാം,
ചൊല്ലാന്‍ നിനച്ചവ ചൊല്ലാതിരിക്കാം,
കുറുകിക്കൊഴിഞ്ഞവ പിന്നെയും വിടര്‍ത്താം...
നിമിഷങ്ങള്‍ മിന്നാമിനുങ്ങുകളെ വിളിച്ചീടവെ
കോര്‍ത്ത കൈ ചേര്‍ത്ത് നടന്നു നീങ്ങിടാം,
വഴിയടയുന്നൊരൂടുവഴിയില്‍ വെച്ചവ പിരിച്ചിടാം,
കാലം ചേര്‍ക്കുമെന്നോര്‍ത്താശ്വസിക്കാം...
മൃദുലേ....മിഴിത്താരകളില്‍ കണ്ണും നട്ട്
നാളെ വീണ്ടും നമുക്കിരിക്കാം...
നിനക്ക് സമ്മതമെങ്കില്‍,
നിനക്ക് സമ്മതമെങ്കില്‍ മാത്രം...
--->> ഷഹീര്‍ കെ.കെ.യു <<---
ഏറുപടക്കങ്ങളായി ഒടുങ്ങുമെങ്കില്‍,
വിറയാര്‍ന്ന വിരലുകള്‍
വിരഹം വിളിച്ചേകുമെങ്കില്‍,
മൃദുലേ..... സത്യം
വെറും മിഴിത്താരകളില്‍ കണ്ണും നട്ട്
നമുക്കിരിക്കാം....ഏറെനേരം.
കടലാസു പൂവിന്റെ സുഗന്ധം രസിക്കാം
അതിനെ പുണരാന്‍ വണ്ടിനെ വിളിക്കാം
കളവറിഞ്ഞു മടങ്ങാനൊരുങ്ങുന്ന
വണ്ടിനെ നോക്കി ആര്‍ത്തട്ടഹസിക്കാം
(നമ്മളും പ്രണയിക്കയാണ്...മറക്കരുത്)
മിഴിനീരില്‍ മഴവില്ല് വിരിയിച്ചെടുക്കാം,
പുഞ്ചിരികളില്‍ പൂവിന്നായുസ്സ് നല്‍കാം,
ചൊല്ലാന്‍ നിനച്ചവ ചൊല്ലാതിരിക്കാം,
കുറുകിക്കൊഴിഞ്ഞവ പിന്നെയും വിടര്‍ത്താം...
നിമിഷങ്ങള്‍ മിന്നാമിനുങ്ങുകളെ വിളിച്ചീടവെ
കോര്‍ത്ത കൈ ചേര്‍ത്ത് നടന്നു നീങ്ങിടാം,
വഴിയടയുന്നൊരൂടുവഴിയില്‍ വെച്ചവ പിരിച്ചിടാം,
കാലം ചേര്‍ക്കുമെന്നോര്‍ത്താശ്വസിക്കാം...
മൃദുലേ....മിഴിത്താരകളില്‍ കണ്ണും നട്ട്
നാളെ വീണ്ടും നമുക്കിരിക്കാം...
നിനക്ക് സമ്മതമെങ്കില്‍,
നിനക്ക് സമ്മതമെങ്കില്‍ മാത്രം...
--->> ഷഹീര്‍ കെ.കെ.യു <<---
0 comments:
Post a Comment