എന്റെ അക്ഷര ലോകത്തേക്ക്‌ സ്വാഗതം..... !!!

കിനാവുകളുടെ പെരുമഴയും, നോവിന്റെ നീർ‍ക്കുടങ്ങളും, ആനന്ദത്തിന്റെ ആർ‍പ്പുവിളികളും ഇവിടെ നിങ്ങളെ തേടിയെത്തിയേക്കാം...

എന്റെ മിഴിത്തുമ്പിലുതിർ‍ന്ന പാതിപൊള്ളിയ അക്ഷരങ്ങളിലൂടെ...

"കവിത കഥ തന്നെയാണ്. 'കഥയമമ... കഥയമമ' എന്ന് തുഞ്ചത്തെഴുത്തച്ഛന്‍ എഴുതി. കവിതകളിലൂടെയാണ് ഏറ്റവും നല്ല കഥകള്‍ വന്നത്. ഇപ്പോഴുള്ള കവിതകള്‍ സിനിമയിലെ എഡിറ്റിങ് പോലെയാണ്. കഥയ്ക്ക് പ്രചാരം ലഭിച്ചത് കവിതയിലൂടെയാണ്. സംഗീതമാണ് കഥ. രണ്ടിനും വേര്‍തിരിവില്ല -- പുനത്തില്‍ കുഞ്ഞബ്ദുള്ള~~~~~~~"ബാഹ്യവസ്തുക്കളെ പ്രാപ്തമാക്കുന്നതുകൊണ്ട് ആരും മഹാനായിത്തീരുകയില്ല. അതുപോലെ പുറമേനിന്ന് കിട്ടുന്ന അറിവുകൊണ്ട് ആര്‍ക്കും ജ്ഞാനം നേടാന്‍ കഴിയുന്നതുമല്ല. എനിക്കും നിങ്ങള്‍ക്കും എല്ലാവര്‍ക്കും ഒരേയൊരു മാര്‍ഗം മാത്രമേയുള്ളൂ-സ്വയത്തെ അറിയുക -- ഓഷോ" ~~~~~~ "ഒരു തെറ്റായ ഫ്രെയിം ഒരു തെറ്റായ കാഴ്ചയാണ്. അതു തിരുത്തിയേ പറ്റു. അത് അത്രയും cruel ആണ്. അത്രയും കൃത്യവും ആണ് --എം.എന്‍ വിജയന്‍" ~~~~~~~~~~~~ “യുദ്ധം അവസാനിക്കാൻ വേണ്ടി ഇന്നത്തെ എല്ലാ രാഷ്ട്രീയ നായകന്മാർക്കും, എല്ലാ മത പ്രതിനിധികൾക്കും, എല്ലാ ചിന്തകന്മാർക്കും, എല്ലാ പട്ടാളക്കാർക്കും, ഭൂമിയിലുള്ള ഓരോ സ്ത്രീ-പുരുഷന്മാർക്കും ഭയങ്കര ചൊറിച്ചിലും കടിയുമുള്ള നല്ല വരട്ടു ചൊറി വരണം. -- വൈക്കം മുഹമ്മദ് ബഷീർ” ~~~~~~~~~~~~ "പുരാണകഥകളും മിത്തുകളും കടങ്കഥകളും കവിതയിലുപയോഗിച്ചതുകൊണ്ട് കവിത മിത്തായിക്കൊള്ളണമെന്നില്ല. അഗാധവും അര്‍ത്ഥവത്തുമായ ഒരനുഭവ യാഥാര്‍ത്ഥ്യത്തിലെത്താന്‍ കഴിഞ്ഞാല്‍ ചിലപ്പോള്‍ ഒരു മിത്തുണ്ടായി എന്നുവരാം. മിത്തുണ്ടാക്കാന്‍ വേണ്ടി കവിത എഴുതിയാല്‍ മിത്തുണ്ടാവില്ല; കവിതയുമുണ്ടാവില്ല. ഒരു നഷ്ടക്കച്ചവടം മാത്രമായിത്തീരും" -- എന്‍ . എന്‍. കക്കാട് ~~~~~~~~~~~~ "ഒരു കലാകാരന്‍ ജീവിതം പിഴിഞ്ഞുപിഴിഞ്ഞ് ഇത്തിരി കണ്ണീരും ഇത്തിരി കിനാവും ചേര്‍ത്ത് വാക്കിന്‍കൂടില്‍ വായനക്കാരന് നല്‍കുകയാണ്. വായനക്കാരന് ചെയ്യാനുള്ളത് ഇത്രമാത്രം. വൃഥയുടെ ഒരു കമ്പ് മനസ്സില്‍നിന്ന് ഊരിയെടുത്ത് ആ വാക്കിന്‍കൂടില്‍ നിന്ന് ഇത്തരി തീ കൊളുത്തുക" --പി.കെ.പാറക്കടവ് ~~~~~~~~~~~~"തോടുടഞ്ഞ്‌ ഒരു കോഴിക്കുഞ്ഞ്‌ പുറത്തു വരും പോലെ, വിത്തു പൊട്ടി ഈരില വിരിയും പോലെ, ഒരു കവിത പിറക്കുന്നു. അത്‌ ആത്മാവില്‍ നിന്ന്‌ താളിലേക്ക്‌ പറിച്ചുവെക്കുന്നതിന്റെ വേദന കവി മാത്രമറിയുന്നു. കവിത മനസ്സിലിരുന്നു മൂക്കുന്നു, വിങ്ങിപ്പൊട്ടുന്നു. സ്വന്തം രൂപം തേടുന്നു. പിറന്നു കഴിഞ്ഞാലുള്ള സുഖാലസ്യവും കവി മാത്രമറിയുന്നു. കവിത എന്റെ സ്വപ്നമാണ്‌. യാഥാര്‍ത്ഥ്യമേല്‍പ്പിക്കുന്ന മുറിവുകളുടെ വേദന ശമിപ്പിക്കുന്ന സ്വപ്നം.കവിത എന്റെ ഓര്‍മ്മയാണ്‌. മരണത്തെ വെല്ലുന്ന ഓര്‍മ്മ. കവിത സ്നേഹമാണ്‌. ഏതു ദുരന്തത്തേയും ഒഴിവാക്കാനുള്ള ഔഷധമായ സ്നേഹം. കവി സ്നേഹത്തെ സ്നേഹിക്കുന്നു" --ഒ.എന്‍.വി *****

പാസ്‌വേര്‍ഡില്‍ ഒളിപ്പിച്ച പ്രണയം.....!!!


ഇന്നെന്റെ പ്രണയം സുരക്ഷിതമാണ്‌.
എന്റെ കൊഞ്ചലുകള്‍ ആരും കേള്‍ക്കില്ല
എന്റെ ചുംബനങ്ങള്‍ ആരും കാണില്ല
എന്റെ പ്രണയലേഖനങ്ങള്‍ ആരും വായിക്കില്ല
അവളുടെ ചിത്രങ്ങള്‍ ആരും കണ്ടെത്തില്ല
ഞങ്ങളുടെ അപ്പൊയിന്റ്‌മെന്റ്‌സ്‌ ആരും അറിയില്ല
ചുരുക്കി ലളിതമായി പറഞ്ഞാല്
‍എന്റെ പ്രണയം സുരക്ഷിതമാണ്‌...

ഞാനെല്ലാത്തിനേയും ഒരു ഫോള്‍ഡറിലാക്കിയിട്ടുണ്ട്‌.
MY LOVE എന്ന പേരും കൊടുത്തു.
ആരും കാണാതിരിക്കാന്‍ ഹൈഡും ചെയ്തു.
പിന്നെന്റെ കമ്പ്യൂട്ടറിന്‌ ഒരു പാസ്‌വേര്‍ഡും നല്‍കി.
ഇപ്പോളെന്റെ ഭയമെല്ലാം ആ പാസ്‌വേര്‍ഡിനെക്കുറിച്ചോര്‍ത്താണ്‌.
അതാര്‍ക്കെങ്കിലും അറിഞ്ഞാല്‍......???

അതിനാല്‍ ഇന്നെന്റെ കമ്പ്യൂട്ടര്‍ഞാന്‍ ഉപയോഗിക്കാറേയില്ല.
കഴിഞ്ഞ കുറേ കാലങ്ങളായി ആ ഫോള്‍ഡറില്‍ ഞാനൊന്നും ചേര്‍ത്തിട്ടില്ല
ചുംബനങ്ങള്‍ നല്‍കാറില്ല
അവളോട്‌ ചാറ്റാറില്ല
മിണ്ടാന്‍, മെയിലയക്കാന്‍, ഒന്നു കാണാന്‍
‍ഞാനെന്റെ കമ്പ്യൂട്ടര്‍ തുറന്നാല്‍
‍ആരെങ്കിലും പാസ്‌വേര്‍ഡ്‌ അറിഞ്ഞാല്‍.....???

എങ്കിലും പക്ഷെ..,ഇന്നെന്റെ പ്രണയം സുരക്ഷിതമാണ്‌
MY LOVE എന്ന ഫോള്‍ഡറിനകത്ത്‌
C:\ നിലെ ഏതോ സെക്റ്ററില്‍
‍എന്റെ പാസ്‌വേര്‍ഡിന്റെ സുരക്ഷാവലയത്തിനകത്ത്‌
അതു സുഖമായുറങ്ങുന്നു....
ഉറക്കമില്ലാത്ത രാത്രികളെനിക്ക്‌ തന്നുകൊണ്ട്‌....
അതു സുരക്ഷിതമായുറങ്ങുന്നു......

--->> ഷഹീര്‍ കെ.കെ.യു <<---

3 comments:

കണ്ണൂരാന്‍ - KANNURAN said...

പുത്തന്‍ യുഗത്തിലെ പ്രണയം കൊള്ളാം. പക്ഷെ പാസ്സ് വേഡ് മറക്കാതിരുന്നാല്‍ മതി..

shafeekhs...... said...

puthan yugathile pranayangallellam passwordl kudungi kidakkukayanennu thonnunu..... orupaadu chodyangalerinju nammal oorthirikkenda passwordkal..pranayam nilanirthunathu ee password llano..?

nilofer said...

good best wishes

Post a Comment