ഇന്നെന്റെ പ്രണയം സുരക്ഷിതമാണ്.
എന്റെ കൊഞ്ചലുകള്‍ ആരും കേള്‍ക്കില്ല
എന്റെ ചുംബനങ്ങള്‍ ആരും കാണില്ല
എന്റെ പ്രണയലേഖനങ്ങള്‍ ആരും വായിക്കില്ല
അവളുടെ ചിത്രങ്ങള്‍ ആരും കണ്ടെത്തില്ല
ഞങ്ങളുടെ അപ്പൊയിന്റ്‌മെന്റ്‌സ് ആരും അറിയില്ല
ചുരുക്കി ലളിതമായി പറഞ്ഞാല്
എന്റെ പ്രണയം സുരക്ഷിതമാണ്...
ഞാനെല്ലാത്തിനേയും ഒരു ഫോള്‍ഡറിലാക്കിയിട്ടുണ്ട്.
MY LOVE എന്ന പേരും കൊടുത്തു.
ആരും കാണാതിരിക്കാന്‍ ഹൈഡും ചെയ്തു.
പിന്നെന്റെ കമ്പ്യൂട്ടറിന് ഒരു പാസ്‌വേര്‍ഡും നല്‍കി.
ഇപ്പോളെന്റെ ഭയമെല്ലാം ആ പാസ്‌വേര്‍ഡിനെക്കുറിച്ചോര്‍ത്താണ്.
അതാര്‍ക്കെങ്കിലും അറിഞ്ഞാല്‍......???
അതിനാല്‍ ഇന്നെന്റെ കമ്പ്യൂട്ടര്‍ഞാന്‍ ഉപയോഗിക്കാറേയില്ല.
കഴിഞ്ഞ കുറേ കാലങ്ങളായി ആ ഫോള്‍ഡറില്‍ ഞാനൊന്നും ചേര്‍ത്തിട്ടില്ല
ചുംബനങ്ങള്‍ നല്‍കാറില്ല
അവളോട് ചാറ്റാറില്ല
മിണ്ടാന്‍, മെയിലയക്കാന്‍, ഒന്നു കാണാന്‍
ഞാനെന്റെ കമ്പ്യൂട്ടര്‍ തുറന്നാല്‍
ആരെങ്കിലും പാസ്‌വേര്‍ഡ് അറിഞ്ഞാല്‍.....???
എങ്കിലും പക്ഷെ..,ഇന്നെന്റെ പ്രണയം സുരക്ഷിതമാണ്
MY LOVE എന്ന ഫോള്‍ഡറിനകത്ത്
C:\ നിലെ ഏതോ സെക്റ്ററില്‍
എന്റെ പാസ്‌വേര്‍ഡിന്റെ സുരക്ഷാവലയത്തിനകത്ത്
അതു സുഖമായുറങ്ങുന്നു....
ഉറക്കമില്ലാത്ത രാത്രികളെനിക്ക് തന്നുകൊണ്ട്....
അതു സുരക്ഷിതമായുറങ്ങുന്നു......

--->> ഷഹീര്‍ കെ.കെ.യു <<---