ഇവിടെ...,
തളിരണിയുന്ന
കനവുകളിലൂടെയൂര്‍ന്നിറങ്ങുന്നത്
കനവുകളിലൂടെയൂര്‍ന്നിറങ്ങുന്നത്
മഴത്തുള്ളികളല്ല...
രാത്രിയുടെ യാമങ്ങളില്‍ വിങ്ങിപ്പൊട്ടുന്ന
രാത്രിയുടെ യാമങ്ങളില്‍ വിങ്ങിപ്പൊട്ടുന്ന
എന്റെ ഗ്രിഹാതുരത്വത്തിന്റെ
പൊട്ടിയ കണ്ണികളാണ്.
പൊട്ടിയ കണ്ണികളാണ്.
എനിക്കന്ന്യമായിക്കൊണ്ടിരിക്കുന്ന
എന്റെ മണ്ണിന്റെ
ര്മച്ചങ്ങലയുടെ കണ്ണികള്‍....
ര്മച്ചങ്ങലയുടെ കണ്ണികള്‍....
അവിടെ...,
തളിരണിയാന്‍ വെമ്പുന്ന
കനവുകളിലൂടൂര്ന്നിറങ്ങുന്നത്
കനവുകളിലൂടൂര്ന്നിറങ്ങുന്നത്
മഴത്തുള്ളികളല്ല...
മറ്റൊരു രാത്രിയുടെ യാമങ്ങളില്‍
വീശിയടിച്ച കൊടുങ്കാറ്റില്‍
വീശിയടിച്ച കൊടുങ്കാറ്റില്‍
തകര്‍ന്നടിഞ്ഞ മേല്‍ക്കൂരയില്ലാത്ത വീടിനകത്ത്
കണ്ണീരുപോലും അന്യമാവുന്ന
നിലവിളികള്ക്കൊടുക്കത്തെ
നിലവിളികള്ക്കൊടുക്കത്തെ
തേങ്ങലുകളും നെടുവീര്‍പ്പുകളും ചേര്‍ന്ന
നാശത്തിന്റെ താളാത്മകതയാണ്.
നാശത്തിന്റെ താളാത്മകതയാണ്.
ഇവിടെ...,
മഴ അരിച്ചെത്തുന്നത്
എന്റെ പ്രതീക്ഷകളിലേക്കാണ്.
വഴിവക്കില്‍ വല്ലപ്പോഴും തെളിയുന്ന
നനഞ്ഞ പച്ചപ്പിലൂടെ...
നനഞ്ഞ പച്ചപ്പിലൂടെ...
എന്തൊക്കയൊ ഓര്മിപ്പിച്ച്കൊണ്ടെന്റെ
ചില്ലുജാലകത്തിനപ്പുറത്ത് തെളിയുന്ന
നേര്‍ത്ത നീര്‍ച്ചാലുകളിലൂടെ
നേര്‍ത്ത നീര്‍ച്ചാലുകളിലൂടെ
പുതുമഴയുടെ മണം പോലെ....
അതെ.. ഇവിടെ മഴ പ്രതീക്ഷയാണ്...
അവിടെ...,
മഴ കടകള്‍ പുഴക്കിയെറിഞ്ഞെത്തുന്നതും
പ്രതീക്ഷകളിലേക്കാണ്...
നാശത്തിന്റെ കുത്തൊഴുക്കുകള്‍
നേര്ത്തില്ലാതാവുമ്പോള്
നേര്ത്തില്ലാതാവുമ്പോള്
തെളിഞ്ഞു വരുന്ന പ്രതീക്ഷയുടെ
കൈവഴികളിലൂടെ.
കൈവഴികളിലൂടെ.
ഒരു രാത്രിമഴ പോലെ.
അതെ മഴ പ്രതീക്ഷയാണ്..
അങ്ങനെ തന്നെയാവട്ടെ....
യാഥാര്‍ത്യമാവുന്ന പ്രതീക്ഷകള്‍....
മഴ പ്രതീക്ഷയാണ്....!!!
---ഷഹീര്‍.കെ.കെ.യു
3 comments:
Valare nalla kavithakal,
pakshe kure subjective aayapole thonni.
മനോഹരം...
മഴ പ്രതീക്ഷയാണ്...
മഴ പ്രചോദനമാണ്...
മഴ ഒരു സാന്ത്വനമാണ്...
നന്നായിരിക്കുന്നു ഷഹീര്‍ . അക്ഷരത്തെറ്റുകള്‍ അക്ഷന്തവ്യം
Post a Comment