ആത്മാവില്‍ നിന്നും പരമാത്മാവിലേക്കുള്ള ദൂരം
അടിക്കോലില്‍ അളന്നെടുക്കുമ്പോള്‍
പരേതന്റെ നിലച്ച നാഡികള്‍ക്കിടയില്‍,
രണ്ടു തുള്ളി രാസവസ്തു മാത്രം ചത്തിരുന്നില്ല.
വിളകളില്ലാതെ ഉണങ്ങിയ പരേതന്റെ പാടത്തെ മണ്ണിനെ
അത് ആര്‍ത്തിയോടെ കാത്തിരുന്നു..!
പിണ്ഡച്ചോറിന് ഒരുരുള തികക്കാതെ
കൈവിരലില്‍ നിന്നും തെന്നിത്തെറിച്ച
ചോറുവറ്റുകള്‍ എല്ലാരോടുമായി മൊഴിഞ്ഞു...
"സായിപ്പു പേറ്റന്റെടുത്ത ഞങ്ങള്‍ക്കിതൊന്നും ശീലമില്ല".
ഉപോല്പ്പന്നത്തിന്നു വരെ പേറ്റന്റിട്ടവര്
ജന്മശിഷ്ടങ്ങളുടെ കണക്കെടുപ്പിനൊടുക്കം
ഒന്നര ഔണ്‍സ് കുപ്പിവെള്ളത്തിലൊഴുക്കി
പേറ്റന്റിടാത്ത ശേഷക്രിയകളെ...
എന്നിട്ട്,
പറന്നെത്തിയ ബലിക്കാകളില്
പേറ്റന്റിന്റെ കറുപ്പുടുത്ത കാവതിക്കാക്കകളോടായിപ്പറഞ്ഞു...
പടിഞ്ഞാറന്‍ ചക്രവാളത്തിലേക്കാണ് യാത്രയെങ്കില്‍ മാത്രം
ഈ പിണ്ഡച്ചോറില്‍ കൊക്കുരുമ്മുക....
കുറച്ചകലെ...
ചോരയില്‍ കുതിര്‍ന്ന്, വേദനയില്‍ പുളയുന്ന
ഒരു ഗര്ഭമുഖത്തു നിന്നും ഒരു മാംസപ്പിണ്ഡം കൂടെ
പേറ്റന്റു ചെയ്യപ്പെട്ടു കഴിഞ്ഞ ജന്മത്തിലേക്കു വഴുതി വീണു....
ഷഹീര്‍.കെ.കെ.യു.
4 comments:
നന്നായിരിക്കുന്നു സഹീര്‍
നന്നായിരിക്കുന്നു.......!
നല്ല ഭാഷ.......!!
നവലോകത്തിന്റെ നെരിപ്പോടുകളെ..
നിനവുണര്ത്തുന്നു.....!!
nice
സുഹൃത്തേ..നിങ്ങളുടെ കവിതകള്‍ തോന്നിയാക്ഷരങ്ങളില് വിറങ്ങലിച്ചു കിടക്കുന്നതു കണ്ടു. ബ്ലോഗ് നോക്കിയപ്പൊള്‍ ഒരു പഴയ തീയതിയിലും.. എന്താ ഇതിങ്ങനെ?. ഇപ്പൊള്‍ എഴുത്തു നിര്‍ത്തിയോ.. എനിക്കു വളരെ ദുഃഖം തോന്നുന്നു.കഴിവുള്ളവര്‍ മൌനം പൂണ്ടിരിക്കുന്നതു എന്തുകൊണ്ടാണു? ഇനിയും ഇനിയും എഴുതുക. നല്ലതു..വളരെ നല്ലതു എന്നേ പറയാനുള്ളു. സസ്നേഹം കുഞ്ഞുബി.
Post a Comment