വിണ്ടുകീറിയ സന്ധ്യയും,
വരണ്ടുണങ്ങിയ കാറ്റും,
നിറക്കൂട്ടുകള്‍ പരതുന്ന ആകാശവും
ഇന്നെന്നെ അലോസരപ്പെടുത്തുന്നില്ല.
ഇല്ലാത്ത സ്വര്‍ഗ്ഗത്തിലേക്ക്,
വ്യര്‍ത്ഥമായ പൂര്‍ണതയിലേക്ക് എത്തിപ്പെടാനുള്ള
ചിറകു കുഴഞ്ഞ ഒരു പ്രാവിന്റെ ശ്രമം
എന്നെ അത്ഭുതപ്പെടുത്തുന്നില്ല.
മറ്റൊരു തിരക്കു കുരുതികൊടുക്കാന്‍
വീണ്ടുമൊരു കളിവീടൊരുക്കുന്ന
കൂട്ടുകാരിയുടെ കരവിരുതിനോട്
എനിക്കൊട്ടും മതിപ്പു തോന്നുന്നില്ല.
ഞാന്‍ പട്ടുടുപ്പിച്ചു കിടത്തിയ സുഹൃത്തിന്റെ കൊലച്ചിരിയും,
ഇന്നെന്റെ പട്ടുടുപ്പിക്കലിനായ്
നിര്‍ത്താതെയലറുന്ന മരണമണികളും
എന്നെ ഭയപ്പെടുത്തുന്നില്ല.
കനവിന്റെ തീരങ്ങളിലെക്കുള്ള എന്റെയീ യാത്രയില്‍
ഞാന്‍ ചവിട്ടിയരച്ചു കളഞ്ഞ
ജീവിതങ്ങളുടെ നിലവിളി
എന്നെയൊട്ടും തളര്‍ത്തുന്നില്ല.
മറ്റൊരു നൊസ്റ്റാള്‍ജിയന്‍ തുരുത്തിലേക്ക്
വീണ്ടുമൊരു പ്രയാണത്തിന് ത്രാണിയറ്റ
എന്റെ കാലുകളുടെ ദീനരോദനം
എന്നെ തീരെ പിന്തിരിപ്പിക്കുന്നില്ല.
കാരണം
ജന്മജന്മാന്തരങ്ങള്‍ക്കപ്പുറത്തെ വന്യനിഘൂഡതയിലാണ്ട
നിശബ്ദ സൗന്ദര്യമായിരുന്നല്ലൊ എന്നുമെന്റെ സൗപ്നം.
പലവട്ടം കാലം തലയറുത്തു കളഞ്ഞ
എന്റെ മുഗ്ദസ്വപ്നങ്ങളും പേറിയലയുന്ന
ഞാന്‍,
നിനക്കായ് (വെറുതെ) വീണ്ടുമൊരു
യാത്രാമൊഴി കുറിക്കാന്‍ ഒരുങ്ങുമ്പോള്‍
എന്നെയെന്തിനി തളര്‍ത്താന്‍?
എന്നെയെന്തിനി കൊതിപ്പിക്കാന്‍??
എന്നെയെന്തിനി വേദനിപ്പിക്കാന്‍???
--->> ഷഹീര്‍ .കെ.കെ.യു <<---
വരണ്ടുണങ്ങിയ കാറ്റും,
നിറക്കൂട്ടുകള്‍ പരതുന്ന ആകാശവും
ഇന്നെന്നെ അലോസരപ്പെടുത്തുന്നില്ല.
ഇല്ലാത്ത സ്വര്‍ഗ്ഗത്തിലേക്ക്,
വ്യര്‍ത്ഥമായ പൂര്‍ണതയിലേക്ക് എത്തിപ്പെടാനുള്ള
ചിറകു കുഴഞ്ഞ ഒരു പ്രാവിന്റെ ശ്രമം
എന്നെ അത്ഭുതപ്പെടുത്തുന്നില്ല.
മറ്റൊരു തിരക്കു കുരുതികൊടുക്കാന്‍
വീണ്ടുമൊരു കളിവീടൊരുക്കുന്ന
കൂട്ടുകാരിയുടെ കരവിരുതിനോട്
എനിക്കൊട്ടും മതിപ്പു തോന്നുന്നില്ല.
ഞാന്‍ പട്ടുടുപ്പിച്ചു കിടത്തിയ സുഹൃത്തിന്റെ കൊലച്ചിരിയും,
ഇന്നെന്റെ പട്ടുടുപ്പിക്കലിനായ്
നിര്‍ത്താതെയലറുന്ന മരണമണികളും
എന്നെ ഭയപ്പെടുത്തുന്നില്ല.
കനവിന്റെ തീരങ്ങളിലെക്കുള്ള എന്റെയീ യാത്രയില്‍
ഞാന്‍ ചവിട്ടിയരച്ചു കളഞ്ഞ
ജീവിതങ്ങളുടെ നിലവിളി
എന്നെയൊട്ടും തളര്‍ത്തുന്നില്ല.
മറ്റൊരു നൊസ്റ്റാള്‍ജിയന്‍ തുരുത്തിലേക്ക്
വീണ്ടുമൊരു പ്രയാണത്തിന് ത്രാണിയറ്റ
എന്റെ കാലുകളുടെ ദീനരോദനം
എന്നെ തീരെ പിന്തിരിപ്പിക്കുന്നില്ല.
കാരണം
ജന്മജന്മാന്തരങ്ങള്‍ക്കപ്പുറത്തെ വന്യനിഘൂഡതയിലാണ്ട
നിശബ്ദ സൗന്ദര്യമായിരുന്നല്ലൊ എന്നുമെന്റെ സൗപ്നം.
പലവട്ടം കാലം തലയറുത്തു കളഞ്ഞ
എന്റെ മുഗ്ദസ്വപ്നങ്ങളും പേറിയലയുന്ന
ഞാന്‍,
നിനക്കായ് (വെറുതെ) വീണ്ടുമൊരു
യാത്രാമൊഴി കുറിക്കാന്‍ ഒരുങ്ങുമ്പോള്‍
എന്നെയെന്തിനി തളര്‍ത്താന്‍?
എന്നെയെന്തിനി കൊതിപ്പിക്കാന്‍??
എന്നെയെന്തിനി വേദനിപ്പിക്കാന്‍???
--->> ഷഹീര്‍ .കെ.കെ.യു <<---
0 comments:
Post a Comment